ഡൊണാള്‍ഡ് ട്രംപിനെ വെടിവച്ച് വീഴ്ത്തിയ 20 കാരനായ തോമസ് ക്രൂക്ക് ആരെന്ന് എഫ്.ബി.ഐ കണ്ടെത്തി.റാലി നടക്കുന്നതിന് പുറത്ത് നിന്ന് ഇയാള്‍ സ്റ്റേജിലേക്ക് രണ്ട് മൂന്ന് തവണ വെടിയുതിര്‍ത്തതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.വെടിയേറ്റതിന് ശേഷം മുഖത്ത് രക്തം ചിതറിയ ട്രംപ് സ്റ്റേജില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.ഡൊണാള്‍ട് ട്രംപ് നോമിനിയാകുന്ന മില്‍വോക്കിലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷന്‍ തുടങ്ങുന്നതിന് 2 ദിവസം മുന്പാണ് പ്രസ്തുത സംഭവം എന്നതും ശ്രദ്ധേയമാണ്.
അക്രമിയെ കുറിച്ചുള്ള 5 ശ്രദ്ധേയമായ വസ്തുതകള്‍
1.എഫ്.ബി.ഐ തോമസ് മാത്യു ക്രൂക്കിനെ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച ആള്‍ എന്ന് പട്ടികപ്പെടുത്തി.ഇയാള്‍ വോട്ടവകാശം നേടിയ ആളാണെന്ന് ഒരു വോട്ടര്‍ പട്ടികയില്‍ വ്യക്തമാക്കുന്നു.
2. പെന്‍സില്‍വാനിയയിലെ ബദല്‍ പാര്‍ക്ക് സ്വദേശിയായിരുന്നു തോമസ് മാത്യു ക്രൂക്ക്.2022ല്‍ ബദല്‍ പാര്‍ക്ക് ഹൈസ്ക്കൂളില്‍ നിന്നും ഇയാള്‍ ബിരുദം നേടിയിരുന്നു.പടിഞ്ഞാറന്‍ പെന്‍സില്‍വാനിയയിലെ ട്രിബ്യൂണ്‍ റിവ്യൂ അനുസരിച്ച് തോമസ് ദേശീയ ഗണിതത്തിലും സയന്‍സിലും ആ വര്‍ഷത്തെ 500 ഡോളറിന്‍റെ സ്റ്റാര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
3.AR-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ ആണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.വെടിവയ്പ്പിന് മുൻപ് ഇയാളെ കണ്ടതായും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും പല ദൃക്സാക്ഷികളും പറയുന്നു.
4. ട്രംപ് പങ്കെടുത്ത റാലി നടക്കുന്നതിന് 130 മീറ്റര്‍ അകലെയുള്ള ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലാണ് ക്രൂക്ക് നിലയുറപ്പിച്ചിരുന്നത്.
5.78 കാരനായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിനെ വെടിവച്ച് വീഴ്ത്തിയതിന് പിന്നാലെ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘം ഇയാളെ വെടി വച്ച് കൊല്ലുകയായിരുന്നു.എന്തിനാണ് ഇയാള്‍ ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
English Summary;Who is Thomas Crook?? Why did he endanger Trump??
You may also like this video