18 December 2025, Thursday

Related news

December 16, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025

ആരാണ് തോമസ് ക്രൂക്ക്??ട്രംപിനെ അപകടപ്പെടുത്തിയത് എന്തിന്??

Janayugom Webdesk
അമേരിക്ക
July 14, 2024 3:32 pm

ഡൊണാള്‍ഡ് ട്രംപിനെ വെടിവച്ച് വീഴ്ത്തിയ 20 കാരനായ തോമസ് ക്രൂക്ക്  ആരെന്ന് എഫ്.ബി.ഐ കണ്ടെത്തി.റാലി നടക്കുന്നതിന് പുറത്ത് നിന്ന് ഇയാള്‍ സ്റ്റേജിലേക്ക് രണ്ട് മൂന്ന് തവണ വെടിയുതിര്‍ത്തതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.വെടിയേറ്റതിന് ശേഷം മുഖത്ത് രക്തം ചിതറിയ ട്രംപ് സ്റ്റേജില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.ഡൊണാള്‍ട് ട്രംപ് നോമിനിയാകുന്ന മില്‍വോക്കിലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷന്‍ തുടങ്ങുന്നതിന് 2 ദിവസം മുന്പാണ് പ്രസ്തുത സംഭവം എന്നതും ശ്രദ്ധേയമാണ്.

അക്രമിയെ കുറിച്ചുള്ള 5 ശ്രദ്ധേയമായ വസ്തുതകള്‍

1.എഫ്.ബി.ഐ തോമസ് മാത്യു ക്രൂക്കിനെ  ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച ആള്‍ എന്ന് പട്ടികപ്പെടുത്തി.ഇയാള്‍ വോട്ടവകാശം നേടിയ ആളാണെന്ന് ഒരു വോട്ടര്‍ പട്ടികയില്‍ വ്യക്തമാക്കുന്നു.

2. പെന്‍സില്‍വാനിയയിലെ ബദല്‍ പാര്‍ക്ക് സ്വദേശിയായിരുന്നു തോമസ് മാത്യു ക്രൂക്ക്.2022ല്‍ ബദല്‍ പാര്‍ക്ക് ഹൈസ്ക്കൂളില്‍ നിന്നും ഇയാള്‍ ബിരുദം നേടിയിരുന്നു.പടിഞ്ഞാറന്‍ പെന്‍സില്‍വാനിയയിലെ ട്രിബ്യൂണ്‍ റിവ്യൂ അനുസരിച്ച് തോമസ്  ദേശീയ ഗണിതത്തിലും സയന്‍സിലും ആ വര്‍ഷത്തെ 500 ഡോളറിന്‍റെ സ്റ്റാര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

3.AR-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ ആണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.വെടിവയ്പ്പിന് മുൻപ് ഇയാളെ കണ്ടതായും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും പല ദൃക്സാക്ഷികളും പറയുന്നു.

4. ട്രംപ് പങ്കെടുത്ത റാലി നടക്കുന്നതിന് 130 മീറ്റര്‍ അകലെയുള്ള ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലാണ് ക്രൂക്ക് നിലയുറപ്പിച്ചിരുന്നത്.

5.78 കാരനായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിനെ വെടിവച്ച് വീഴ്ത്തിയതിന് പിന്നാലെ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘം ഇയാളെ വെടി വച്ച് കൊല്ലുകയായിരുന്നു.എന്തിനാണ് ഇയാള്‍ ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary;Who is Thomas Crook?? Why did he endan­ger Trump??

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.