Site iconSite icon Janayugom Online

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ വ്യാപക പരാതി; മുൻ എംഎൽഎ രാജാജി മാത്യു തോമസും ഭാര്യയും പട്ടികയി‌ലില്ല

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പരാതി വ്യാപകമാകുന്നു. വോട്ടർപട്ടികയിൽ ഉള്ള പലരെയും ഒഴിവാക്കിയെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഫോം നൽകിയിട്ടും തന്നെയും ഭാര്യയെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് മുൻ എംഎൽഎയും സിപിഐ ദേശിയ കൗൺസിൽ അംഗവുമായ രാജാജി മാത്യു തോമസ് പരാതിപ്പെട്ടു.എന്നാൽ വോട്ടർ പട്ടികയിൽ പേര് ഉൾപെടുത്താൻ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചതായി രാജാജി മാത്യു തോമസ് അറിയിച്ചു.
നിലവിൽ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്താണ്. 

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തൽ ഖേൽക്കർ വിളിച്ച യോ​ഗത്തിൽ ബിജെപി ഒഴികെയുള്ള പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി. വോട്ടർമാരെ കണ്ടെത്താനായില്ലെന്നും ഫോം സ്വീകരിച്ചില്ലെന്നുമുള്ള ബിഎൽഒമാരുടെ റിപ്പോർട്ട് കളവാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തിരുവനന്തപുരം മണ്ഡലത്തിലെ ഒരു ബൂത്തിൽ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് 710 പേരെ ഒഴിവാക്കിയെന്നും എസ്ഐആറിന് അനുവദിച്ച സമയം നീട്ടണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. കരട് പട്ടികയിലെ പിഴവ് ചൂണ്ടിക്കാണിച്ചാൽ ഇലക്ടറൽ രജിസ്ടേഷൻ ഓഫിസര്‍മാർ തിരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തൻ ഖേൽക്കർ മറുപടി നൽകി.

Exit mobile version