Site iconSite icon Janayugom Online

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് ദാരുണാ ന്ത്യം

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോട് കൂടിയാണ് സംഭവം. ടാങ്ക്കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം. കണ്ണനെ ആന തട്ടിയിട്ട ശേഷം ചവിട്ടുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ആനയെ ഓടിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കണ്ണന്‍ മരിച്ചത്. 

Eng­lish Sum­ma­ry: Wild ele­phant attack in Iduk­ki Chin­nakanal; A trag­ic end for a mid­dle-aged man
You may also like this video

Exit mobile version