നിയമസഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് കെ സുധാകരന്‍. താൻ മത്സരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത് കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ്. ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാകും. ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും വി ഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ല. രാഹുൽ ഗാന്ധി വിളിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ട്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം പങ്കുവെച്ച വൈകാരിക പോസ്റ്റിനെക്കുറിച്ച് കെ സുധാകരന് അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാമെന്നാണ് സുധാകരന്‍ പറഞ്ഞതെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.

