ബിജെപി സർക്കാർ ദിവസം തോറും ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും എക്കാലത്തും സംരക്ഷിച്ചു നിർത്തേണ്ട നെഹ്‌റു മ്യുസിയം പോലും ആര്‍എസ്എസിന് പണയം വെയ്ക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ജനകീയ പോരാട്ടത്തിനു സിപിഐ ജില്ലാ നേതൃ ക്യാമ്പ് തീരുമാനിച്ചു. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വരുന്ന സെപ്റ്റംബർ മാസത്തിൽ പ്രക്ഷോഭ ജാഥകൾ നടത്തുമെന്ന് പാർട്ടിദേശീയ കൗ ൺസിൽ ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് പ്രതിഷേധം.
ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുന്ന എല്‍ഡിഎഫ് സ ർക്കാരിനെ സാമ്പത്തിക ഞെരുക്കത്തിലൂടെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ നിലപാടുകള്‍ വിലപ്പോവില്ലെന്നും ക്യാമ്പ് വിലയിരുത്തി. ഒറ്റപ്പാലം പിവി കുഞ്ഞുണ്ണി നായർ സ്മാരക ഹാളിൽ നടന്ന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ അഭിപ്രായപ്പെട്ടു. അജയ് ആവള, ടി സിത്ഥാർഥൻ, കെ ആർ മോഹൻദാസ് ക്ലാസെടുത്തു.
തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം എന്നീ മേഖലകളിൽ നിന്നായി 115 ബ്രാഞ്ച് സെക്രട്ടറിമാർ ക്യാമ്പില്‍ പങ്കെടുത്തത്. വിപി ജയപ്രകാശ് ക്യാമ്പ് നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോസ്‌ബേബി, ഒകെ സൈതലവി, സുമലത മോഹൻദാസ്, മണ്ഡലം സെക്രട്ടറി എ പ്രഭാവതി സംസാരിച്ചു.
You may also like this video: