Site iconSite icon Janayugom Online

രാമനോട് മാപ്പ് ചോദിച്ച പ്രധാനമന്ത്രി ബാബറി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോ? ബിനോയ് വിശ്വം

ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പുരിലെ സ്ത്രീകളോട് മാപ്പ് പറയുമോ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാമൻ സഹിഷ്ണുതയും സമഭാവനയും ആണെന്ന് പറഞ്ഞ മോഡി രാമന്റെ പേരിൽ ബാബറി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോ എന്നും എക്സിലൂടെ ചോദിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ ദിവസമായ ഇന്ന് മോഡി, ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബിനോയ് വിശ്വം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് മോഡിയെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രാംലല്ല ഇനിമുതൽ വസിക്കുന്നതു ടെന്റിലല്ല, മഹാക്ഷേത്രത്തിലാണെന്നു പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ മോദി പറഞ്ഞിരുന്നു. ‘‘നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസ്സിന്റെയും കാത്തിരിപ്പിന്റെയും ഫലമായി നമ്മുടെ രാമൻ ആഗതനായി. ക്ഷേത്ര നിർമാണം ഇത്രകാലം വൈകിയതിൽ രാമനോടു ക്ഷമ ചോദിക്കുന്നു. ക്ഷേത്രം നിർമിച്ചാൽ പ്രശ്നമാകുമെന്നു പറഞ്ഞവർക്ക് ഇന്ത്യയെ അറിയില്ല’’ എന്നായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്.

Eng­lish Sum­ma­ry: Will the Prime Min­is­ter, who apol­o­gized to Rama, apol­o­gize to the devo­tees for demol­ish­ing the Babri Masjid?

You may also like this video

Exit mobile version