Site iconSite icon Janayugom Online

കാര്യക്ഷമമായ സിവിൽ സർവീസിനായി പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക: ജോയിന്റ് കൗൺസിൽ

കാര്യക്ഷമമായ സിവിൽ സർവീസിനായ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും പങ്കാളിത്തപെൻഷൻ വിഹിതം ജീവനക്കാരിൽ നിന്നും ഇടാക്കുന്നത് അവസാനിപ്പിക്കണമെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം കെ പ്രദീപ്കുമാർ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ കണ്ണൂർ നോർത്ത് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പള പരിഷ്കരണ- ക്ഷാമബത്ത കുടിശ്ശികകൾ ഉടനെ അനുവദിക്കണമെന്നും ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണമെന്നും പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് മീനാകുമാരി പി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി റോയി ജോസഫ് കെ സംഘടനാ രേഖയും മേഖലസെക്രട്ടറി അശ്വിൻ എൻ കെ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി എസ് പ്രദീപ്,ഷൈജു സി ടി, ബീന കൊരട്ടി, മനീഷ് മോഹൻ, സിനി കെ പി, ജസ്ന കെ തുടങ്ങിയവർ പ്രസംഗിച്ചു.

അശ്വിൻ എൻ കെ നന്ദി പറഞ്ഞു.ഭാരവാഹികളായി ജസ്ന കെ(പ്രസിഡന്റ്),സിനി കെ പി(വൈസ് പ്രസിഡന്റ്), അശ്വിൻ എൻ കെ(സെക്രട്ടറി) , മുഹമ്മദ് നബീൽ എൻ എസ്(ജോ.സെക്രട്ടറി),രാഹുൽ സി കെ(ട്രഷറര്‍) എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു.

Exit mobile version