Site iconSite icon Janayugom Online

വർക്കലയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ

വർക്കലയിൽ അഞ്ച് കിലോ ക‌ഞ്ചാവുമായി പൊലീസ് പിടിയിലായി. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ ചിഞ്ചുവാണ് റൂറൽ ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഇവരുടെ ആൺ സുഹൃത്ത് കോയമ്പത്തൂർ ജയിലിലാണ്.

ചിഞ്ചു അയിരൂർ കൊച്ചുപാരിപ്പള്ളിമുക്കിൽ 1 വർഷമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇവിടെ വച്ചാണ് ഇവർ കഞ്ചാവ് ഇടപാടുകൾ നടത്തിയിരുന്നത്. റൂറൽ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ പൊലീസ് വീട് വളയുകയായിരുന്നു. പരിശോധനയിൽ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പൊലീസ് കണ്ടെടുത്തു. കിടപ്പുമുറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‌ഞ്ചാവ്.

Exit mobile version