കോഴിക്കോട് വൻ ലഹരിവേട്ട. ട്രയിനിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയിലായി. വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ കമറുനീസയാണ് പിടിയിലായത്. ഡാൻസാഫ് സംഘവും പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. 4.331 കിലോഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കമറുനിസ, മുൻപ് കഞ്ചാവും ബ്രൌൺ ഷുഗറും കച്ചവടം ചെയ്ത കേസിൽ 5 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇവർ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു.

