Site icon Janayugom Online

കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

thressyamma

കോട്ടയം വൈക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാ വീട്ടിൽ ത്രേസ്യാമ്മ(55)യാണ് മരിച്ചത്. രാവിലെയാണ് അപകടമുണ്ടായത്. ഭര്‍ത്താവുമൊത്ത് പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ഇവര്‍. മടങ്ങി വരുമ്പോഴാണ് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിച്ചത്.ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: woman died in a road acci­dent in Kottayam

You may also like this video

Exit mobile version