Site iconSite icon Janayugom Online

കണ്ണൂരിൽ സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂരിൽ സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു കുറ്റ്യാട്ടൂർ സ്വദേശിനിയായ പ്രവീണയെ കുട്ടാവ് സ്വദേശി ജിജേഷ് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് പ്രവീണ മരണപ്പെട്ടത്. 

പ്രവീണയുടെ വീട്ടിലെത്തിയാണ് ജിജേഷ് തീകൊളുത്തിയത്. ആക്രമണത്തിൽ ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Exit mobile version