കറുപ്പ് നിറത്തിന്റെ പേരിൽ നിരന്തരമുള്ള കളിയാക്കലിനെ തുടര്‍ന്ന് ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി. 30 കാരിയായ സംഗീത സോൻവാനിയാണ് ഭർത്താവ് ആനന്ത് സോൻവാനിയെ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം.
ഞായറാഴ്ച രാത്രിയും സമാന രീതിയിൽ സംഗീതയെ ഭർത്താവ് അവഹേളിച്ചിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സംഗീത കൈയിൽ കിട്ടിയ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. ആനന്ദിന്റെ ജനനേന്ദ്രിയവും സംഗീത അറുത്ത് മാറ്റി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഗീത കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്.
English Summary: woman killed her husband
You may also like this video