Site iconSite icon Janayugom Online

വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ചത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. ദന്തേവാഡ‑ബീജാപൂര്‍ വനാതിര്‍ത്തിയില്‍ ഇന്നലെ രാവിലെയോടെയാണ് വെടിവയ്പുണ്ടായത്.
മാവോയിസ്റ്റ് സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ പ്രസ് ടീം ഇന്‍ചാര്‍ജായിരുന്നു രേണുക. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം 135 ആയി. ഇതില്‍ 119 പേരും ബസ്തര്‍ മേഖലയില്‍ നിന്നുള്ളവരാണ്. 

Exit mobile version