കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയായ ജിജേഷ് മരിച്ചു. യുവതിയെ തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു കണ്ണൂർ സ്വദേശിനിയായ പ്രവീണ എന്ന വീട്ടമ്മയെ ജിജേഷ് വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ടു. ജിജേഷും പ്രവീണയും പരിചയക്കാരായിരുന്നു. ഇരുവരും ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

