Site icon Janayugom Online

യുവതിയുടെ ജഡം റോഡിലേക്ക് വലിച്ചെറിഞ്ഞു: പ്രതിക്കായി തിരച്ചില്‍

police

യുവതിയുടെ ജഡം റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യം പുറത്ത്. കോയമ്പത്തൂർ‑അവിനാശി റോഡിൽ ഇന്നലെ കണ്ടെത്തത്തിയ യുവതിയുടെ മൃതദേഹം മാണ് റോഡിലേക്ക് വലിച്ചെറിയുന്നതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ ആറുമണിയോടെ യുവതിയുടെ ജഡം കോയമ്പത്തൂർ‑അവിനാശി റോഡിൽ കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

തുടർന്ന് സമീപത്തെ സി സി ടിവി ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും മൃതദേഹം റോഡിലേക്ക് വലിച്ചെറിയുന്ന രംഗം കിട്ടിയതെന്ന് പോലീസ് പറയുന്നു.

ഇന്നലെ രാവിലെ അഞ്ചു മണിയോടെയാണ് സംഭവമെന്ന് സി സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ടെന്നും കൂടുതൽ സിസി ടി വിദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങിയതായും കോയമ്പത്തൂർ പോലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെന്നും സൂചനയുണ്ട്.

 

Eng­lish Sum­ma­ry: wom­an’s body was dumped on the road: search for the accused

 

You may like this video also

Exit mobile version