Site iconSite icon Janayugom Online

യുവതിയുടെ എട്ടുമാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തി; ലിവിങ് ടുഗതര്‍ പങ്കാളി പിടിയിൽ

മധ്യപ്രദേശിലെ ദേവദാസില്‍ ഒരു വര്‍ഷം പഴക്കമുള്ള യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ അയല്‍വാസികള്‍ നല്‍കിയ പരാതിയിലാണ് മൃതദേഹം കെട്ടിവെച്ച നിലയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടത്തിയത്. സാരി ഉടുത്തിരുന്ന യുവതിയുടെ മൃതദേഹം കഴുത്തില്‍ കയര്‍ കെട്ടി, കയ്യും കാലും ബന്ധിച്ച നിലയിലായിരുന്നു. 

ഉജ്ജൈന്‍ സ്വദേശിയായ സഞ്ജയ്‌ പാറ്റിഡര്‍ എന്ന യുവാവ് പ്രതിഭ എന്ന യുവതിയുമായി വാടക വീട്ടില്‍ താമസിച്ചിരുന്നത്. മാര്‍ച്ച് 2024ല്‍ ഇയാള്‍ ഈ വീട്ടില്‍ നിന്ന് താമസമൊഴിഞ്ഞു. എന്നാല്‍ വീടിന് മുന്‍ വശത്തെ മുറിയില്‍ കുറച്ച് സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നു. 2023 ജൂണിലാണ് ഇരുവരും ചേര്‍ന്ന് വീട് വാടകയ്ക്ക് എടുക്കുന്നത്. ഇയാള്‍ വീട് ഒഴിഞ്ഞതിന് ശേഷം വന്ന പുതിയ താമസക്കാര്‍ അടച്ചിട്ടിരുന്ന മുറി തുറന്ന് കാണിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഉടമ മുറി തുറന്ന് കാണിച്ചു. എന്നാല്‍ ഈ ഭാഗത്ത് ആള്‍ താമസമില്ലാത്തതിനാല്‍ ഇവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ച ശേഷം ഇവര്‍ മുറി വീണ്ടും അടച്ചിട്ടു. ബുധനാഴ്ചയാണ് സംഭവം. വൈദ്യുതി വിച്ഛേദിച്ച ശേഷം ഫ്രിഡ്ജിനുള്ളില്‍ നിന്ന് അസഹനിയമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുകയായിരുന്നു. 

വിവാഹിതനായ സഞ്ജയ്‌ക്ക് രണ്ടു കുട്ടികളുണ്ട്. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവാവ് മൃതദേഹം ഫ്രിഡ്ജിനുള്ളിലേക്ക് കയറ്റിയത്. യുവതിയുടെ അച്ഛന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അവര്‍ വീട്ടിലേക്ക് പോയി എന്നായിരുന്നു വീടുടമയോട് പറഞ്ഞിരുന്നത്.

Exit mobile version