Site icon Janayugom Online

സ്ത്രീകള്‍ എന്‍ജിഒകളില്‍ ജോലിക്ക് പോകണ്ട; വിലക്കേര്‍പ്പെടുത്തി താലിബാന്‍

എന്‍ജിഒകളില്‍ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍. സര്‍വകലാശാലകളില്‍ സ്ത്രീകളെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ദേശീയ, അന്താരാഷ്ട്ര എന്‍ജിഒകളില്‍ ജോലി ചെയ്യുന്നതിനെയാണ് വിലക്ക്.
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ഗൗരവതരമായ പരാതികള്‍ ലഭിച്ചതാണ് കാരണമെന്ന് താലിബാന്‍ സാമ്പത്തിക മന്ത്രാലയം എന്‍ജിഒകള്‍ക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കി.

സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇസ്ലാമിക നിയമപ്രകാരമുള്ള ഹിജാബ് ധരിക്കുന്നില്ലെന്നും, മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ത്രീകളെ ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും ഉത്തരവ് ലംഘിച്ചാല്‍ എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish Summary:Women should not go to work in NGOs; Banned by the Taliban
You may also like this video

Exit mobile version