സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ‘നവോത്ഥാന കാലത്തെ സ്ത്രീ മുന്നേറ്റങ്ങൾ’ എന്ന വിഷയത്തിൽ വെമ്പായം കന്യാകുളങ്ങരയില്‍ പ്രഭാഷണം സംഘടിപ്പിച്ചു.
കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി വസന്തം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ ദേവകി, കവിതാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാസംഘം നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ബിന്ദു ബാബുരാജ് അധ്യക്ഷയായി. പ്രസിഡന്റ് സീനത്ത് ബീവി സ്വാഗതവും എ ജി അനൂജ നന്ദിയും പറഞ്ഞു. ആലപ്പുഴ ഇപ്റ്റ അവതരിപ്പിച്ച കലാ പരിപാടികളും നടന്നു.
English Summary: Women’s Advances in the Renaissance: Lecture delivered
You may also like this video