Site iconSite icon Janayugom Online

എഐടിയുസി വർക്കിങ് വിമണ്‍ ഫോറം സംസ്ഥാന സ്ത്രീ മുന്നേറ്റ ജാഥ പര്യടനം തുടങ്ങി

എഐടിയുസിയുടെ നേതൃത്വത്തിലുള്ള വർക്കിങ് വിമണ്‍ ഫോറം സംഘടിപ്പിക്കുന്ന സംസ്ഥാന സ്ത്രീ മുന്നേറ്റ ജാഥ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ സ്ത്രീകൾക്ക് ഇളവ് നൽകുക, സ്ഥലംമാറ്റത്തിന് പ്രത്യേക പരിഗണന നൽകുക, പാർലമെന്റിലും നിയമ സഭകളിലും സ്ത്രീ സംവരണം നടപ്പിലാക്കുക, തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചിമുറി സൗകര്യം നിർബന്ധമാക്കുക, ആശ, അങ്കണവാടി തുടങ്ങിയ സ്കീം വർക്കേഴ്സിനെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ.

ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ മല്ലികയാണ് ജാഥയുടെ ക്യാപ്റ്റന്‍. സംഗീത ഷംനാദ് വൈസ് ക്യാപ്റ്റനും എം എസ് സുഗൈദകുമാരി ഡയറക്ടറുമാണ്. എലിസബത്ത് അസീസി, കവിതാ രാജൻ, ഡോ.സി ഉദയകല, മഹിതാ മൂർത്തി, ജുഗുനു യൂസഫ് എന്നിവരാണ് സ്ഥിരാംഗങ്ങള്‍. ജാഥ വിവിധ ജില്ലകളിൽ പര്യടനം നടത്തി ജൂണ്‍ മൂന്നിന് സ്ത്രീ തൊഴിലാളി സംഗമത്തോടെ തിരുവനന്തപുരത്ത് സമാപിക്കും.

Eng­lish Sam­mury: AITUC Work­ing Wom­en’s Forum 

Exit mobile version