വിവാഹിതരും അവിവാഹിതരുമായ യുവതി യുവാക്കൾക്കായി ഫ്യൂച്ചർ ഇന്നോവേഷൻസ് എഫ് ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോക്ക് ലോക പുരസ്‌കാരങ്ങൾ. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ മുൻനിർത്തി സാമൂഹിക ബോധവത്കരണത്തിനായി നൂറോളം സന്ദേശങ്ങൾ വഹിച്ച് മോഡലുകൾ നടത്തിയ റിലേ നടത്തമാണ് അവാർഡുകളിലൂടെ ഫാഷൻ ചരിത്രത്തിൽ ഇടം നേടിയതെന്ന് അവാർഡ് ജേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വേൾഡ് റെക്കോഡ്‌സ് യൂണിയൻ, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
എറണാകുളം ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടന്ന മത്സരത്തിൽ മിസ് കേരളയായി അനുഷ്ക ജയരാജ് , ഉത്തര ശരത് ( ഫസ്റ്റ് റണ്ണറപ്പ്), മരിയ അഗസ്റ്റിൻ (സെക്കൻഡ് റണ്ണറപ്പ് ) എന്നിവരും മിസ്സിസ് കേരളയായി നമ്രത പ്രകാശ് , ശ്രീലക്ഷ്മി ശങ്കർ (ഫസ്റ്റ് റണ്ണറപ്പ് ) ഷാലി രഞ്ജിത്ത് (സെക്കന്റ് റണ്ണറപ്പ് ) എന്നിവർ വിജയികളായി. വിവാഹിതരായ പുരുഷന്മാരിൽ ജാസിം നാലകത്ത് മിസ്റ്റർ കേരളയും അവിവാഹിതരായ പുരുഷന്മാരിൽ ജോയിസ് ജിജിയും വിജയിച്ചു. വാർത്താസമ്മേളനത്തിൽ ഷോ ഡയറക്ടർ രഞ്ജിത്ത് എം പി , അനുഷ്‌ക ജയരാജ്, നമ്രത പ്രകാശ്, കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. സിനിമയിലടക്കം നല്ല ഓഫറുകൾ വന്നിട്ടുണ്ടെന്നും സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു ഫാഷൻ ഷോ ആയിരുന്നു ഇതെന്നും വിജയികൾ വ്യക്തമാക്കി.
ENGLISH SUMMARY:World Award winning fashion show
You may also like this video