കമ്മ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ 22-ാമത് സാര്‍വദേശീയ സമ്മേളനം ഇന്ന് സമാപിക്കും. 65 രാജ്യങ്ങളില്‍ നിന്നുള്ള 82 പാര്‍ട്ടികളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഐക്യപ്പെടുക, നമുക്ക് കരുത്തരാകാം എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുദ്രാവാക്യം.
ക്യൂബയോടും പോരാടുന്ന എല്ലാ ജനങ്ങളോടും ഐക്യദാർഢ്യം, സാമ്രാജ്യത്വത്തിനെതിരെ കൂടുതൽ ശക്തരാകുക, മുതലാളിത്തത്തിനും അതിന്റെ നയങ്ങൾക്കും എതിരെ സാമൂഹികവും ജനകീയവുമായ പ്രസ്ഥാനങ്ങൾക്കൊപ്പം ചേര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍, ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ഭീഷണി, സമാധാനം, പരിസ്ഥിതി, തൊഴിലാളികളുടെ അവകാശങ്ങൾ, ഐക്യദാർഢ്യം, സാമ്പത്തിക പ്രതിസന്ധി, കോവിഡ് 19 പ്രത്യാഘാതം എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് മൂന്നുദിന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്ന് സിപിഐയെ പ്രതിനിധീകരിച്ച് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, സിപിഐ(എം)നെ പ്രതിനിധീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവരാണ് പങ്കെടുക്കുന്നത്. 1998ല്‍ ഗ്രീസിലാണ് സംഘടന രൂപീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 117 പാര്‍ട്ടികള്‍ സംഘടനയില്‍ അംഗങ്ങളാണ്.
English Summary: World Communist Party Conference concludes today
You may also like this video