Site icon Janayugom Online

ലോകത്ത്​ കോവിഡ്​ മരണം 50 ലക്ഷം കടന്നു

ലോകത്ത്​ കോവിഡ്​ മരണം 50 ലക്ഷം കടന്നു. ​റോയി​ട്ടേഴ്​സിന്‍റെ കണക്ക്​ പ്രകാരം വെള്ളിയാഴ്ചയാണ് കോവിഡ്​ മരണം 50 ലക്ഷം കടന്നത്​.ഒരു വര്‍ഷത്തിനുള്ളിലാണ്​ 25 ലക്ഷം പേര്‍ കോവിഡ്​ മൂലം മരിച്ചത്​. 236 ദിവസത്തിനുള്ളില്‍ അടുത്ത 25 ലക്ഷം പേരുടേയും ജീവന്‍ കോവിഡ്​ കവര്‍ന്നു.

യു.എസ്​.എ, റഷ്യ, ബ്രസീല്‍, മെക്​സികോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്​ കോവിഡ്​ മരണം ഏറ്റവും കൂടുതല്‍. ലോകത്തെ പകുതിയിലധികം പേര്‍ക്കും വാക്​സിന്‍ ലഭിച്ചിട്ടില്ലെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകും.

കഴിഞ്ഞ ഒരാഴ്ച 8000 മരണമാണ്​ ലോകത്ത്​ പ്രതിദിനം ശരാശരി റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. ഓരോ മിനിറ്റിലും അഞ്ച്​ പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നുണ്ട്​.

Eng­lish Sum­ma­ry : world covid sta­tis­tics 02102021

You may also like this video :

Exit mobile version