ഫുട്ബോൾ ലോകകപ്പ് പ്രമാണിച്ച് കോഴിക്കോട് പുല്ലാവൂരിൽ ചെറുപുഴയിൽ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചത് ലോക ശ്രദ്ധ നേടിയിരുന്നു. ഫിഫ ട്വിറ്റർ അക്കൗണ്ടിൽ അടക്കം ഷെയർ ചെയ്യപ്പെട്ട ചിത്രമാണ് ലോക ശ്രദ്ധ നേടിയത്. ആദ്യം അർജന്റീന താരമായ മെസ്സിയുടെ ആരാധകരും പിന്നീട് ബ്രസീലിയൻ താരം നെയ്മറിന്റെ ആരാധകരും അവസാനം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരുമാണ് കട്ടൗട്ടുകൾ സ്ഥാപിച്ചത്. മൂന്ന് രാജ്യങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും കട്ടൗട്ടുകൾ സ്ഥാപിച്ച ചിത്രം വൈറലായിരുന്നു.
ആലുവ തോട്ടുമുഖത്ത് ആലുവാപ്പുഴയുടെ ഓരത്ത് മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറിന്റെയും കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചതും ജനശ്രദ്ധ നേടുകയാണ്. 35 അടി ഉയരത്തിൽ മൂന്ന് താരങ്ങളുടെയും കട്ടൗട്ടുകൾ അൽസാജ് കിച്ചണാണ് സ്ഥാപിച്ചത്. മലയാളികൾ നെഞ്ചിലേറ്റുന്നത് ഫുട്ബോൾ താരങ്ങളെ മാത്രമല്ല കാൽപന്തുകളിയെ കൂടിയാണെന്നും ഒരു താരത്തിൽ മാത്രം ഒതുങ്ങുന്നതല്ല തന്റെ കാൽപന്ത്കളി സ്നേഹമെന്നും അൽസാജ് ഉടമ ഷിയാസ് പറഞ്ഞു.
ശ്രീഭൂതപുരം യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ, രാഹുൽ രാമകൃഷ്ണൻ, സൽമാൻ ശ്രീഭൂതപുരം, എഡ്വിൻ, ഫൈസൽ ഉളിയന്നൂർ, അൻസാരി മലയിടംതുരുത്ത്, ഹാഫിസ്, അൽഫൈദ്, ഹാഷിർ, തോട്ടുമുഖം — എടയപ്പുറം നിവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചത്.
English Summary: World Cup hype; Huge cutouts on the banks of Aluvapuzha
You may also like this video