Site iconSite icon Janayugom Online

കേരളത്തില്‍ നിന്ന് ലോകത്തിന് പഠിക്കാനേറെയുണ്ടെന്ന് നരേന്ദ്ര മോഡി

കേരളത്തിലെ വികസന പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തിരുവനന്തപുരത്ത് വിവിധ കേന്ദ്ര‑സംസ്ഥാന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു നരേന്ദ്രമോഡി.

കൊച്ചി ജല മെട്രോ അതുല്യമാണ്. ഇത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കൂടിയാണിത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിനും ലോകത്തിനും ഗുണകരമായുള്ള ഒന്നാവും. കേരളത്തിന്റെ പ്രാദേശിക ഉല്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കാനാകണം. ലോകരാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്ന ഘട്ടങ്ങളില്‍ മലയാളികളുമായി സംസാരിക്കാന്‍ താല്പര്യം കാണിക്കാറുണ്ട്. തന്റെ മന്‍കി ബാത് റേഡിയോ പരിപാടിയില്‍ കേരളത്തെക്കുറിച്ച് പ്രതിപാദിക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Eng­lish Sam­mury: Modi says the world has a lot to learn from Kerala 

YouTube video player
Exit mobile version