Site iconSite icon Janayugom Online

കുട്ടികളുടെ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

കോവോവാക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. 12 മുതല്‍ 17വരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിനാണ് അംഗീകാരം ലഭിച്ചത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിനാണിത്. വെള്ളിയാഴ്ചയാണ് വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കിയത്.

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല പ്രതികരിച്ചു. കോവോവാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്‌ഒ അനുമതി ലഭിച്ചിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അദാര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു.

eng­lish sum­ma­ry; World Health Orga­ni­za­tion approves pedi­atric vaccine
you may also like this video;

Exit mobile version