Site iconSite icon Janayugom Online

യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണം: രാജാജി മാത്യു തോമസ്

റഷ്യ- ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വലിയസമ്മർദ്ദം ഉണ്ടാകണമെന്ന് ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു.

റഷ്യ‑ഉക്രെയ്ന്‍ യുദ്ധം- വസ്തുതയും പ്രത്യാഘാതവും എന്ന വിഷയത്തിൽ എഐടിയുസി ആലപ്പുഴ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് ലോകം പോകുന്നത്. ഭക്ഷ്യധാന്യ ഇറക്കുമതി, എണ്ണ വില ഉയർച്ച അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്.

20 ലക്ഷത്തോളം ആളുകൾ പലായനം ചെയ്തു. ഏകധ്രുവ ലോകമെന്ന കാഴ്ചപ്പാടിൽ നിന്നും മാറി ബഹുധ്രുവലോകമെന്ന് തെളിയിക്കുന്നതാണ് ഈ യുദ്ധം. അമേരിക്കയെ പിന്നിലാക്കി ചൈനയുടെ വളർച്ചയാണ് ഇതിന് മുന്നിലുള്ള ഉദാഹരണം. റഷ്യയുടെ സുരക്ഷയെ കുറിച്ച് പ്രസിഡന്റ് വ്ലാഡിമർ പുട്ടിന് ആശങ്കയുണ്ട്. അതാണ് യുദ്ധത്തിന് വഴിഒരുക്കിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയാണ് ഇതിന്റെ കാരണം.

യുദ്ധം ഒഴിവാക്കാൻ നാറ്റോ സംഖ്യത്തിന് കാര്യമായി പങ്കൊന്നും വഹിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ ഈ സഖ്യത്തെ പിരിച്ച് വിടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ സെക്രട്ടറി ഡി പി മധു സ്വാഗതം പറഞ്ഞു.

 

Eng­lish Sum­ma­ry: World nations must put pres­sure to end war: Raja­ji Math­ew Thomas

You may like this video also

Exit mobile version