Site iconSite icon Janayugom Online

ഇപ്റ്റയുടെ നേതൃത്വത്തിൽ ലോകനാടകദിനം ആചരിച്ചു

ഇപ്റ്റ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ലോകനാടകദിനാചരണം സംഘടിപ്പിച്ചു. കളമശ്ശേരിയിലെ ആലങ്ങാട്, പറവൂർ പാല്യത്തുരുത്ത്, കുന്നത്തുനാട്ടിലെ നെല്ലാട്, മൂവാറ്റുപുഴയിലെ കുര്യൻമല എന്നീ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന നാടക ദിനാചരണത്തിൽ നാടകരംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന കലാകാരമാരെ ആദരിക്കുകയും ചെയ്തു. 

ആലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നാടക രചയിതാവും സംവിധായകനും നടനുമായ പാപ്പച്ചൻ എം എ യെ ആദരിച്ചു. ജില്ല സെക്രട്ടറി അൻഷുൽ പാനായിക്കുളം, സിപിഐ ആലങ്ങാട് വെസ്റ്റ് എൽ സി സെക്രട്ടറി ജോജോ, യൂണിറ്റ് സെക്രട്ടറി രതീഷ് കിരൺ, പ്രസിഡന്റ് എ എം പുരുഷൻ, കമ്മിറ്റി അംഗം കെ റ്റി സന്തോഷ് എന്നിവർ പങ്കെടുത്തു.. നെല്ലാട് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ വെളിച്ചം കൊണ്ട് മായാജാലം തീർക്കുന്ന ദീപ സംവിധായകൻ എന്ന് പേര് കേട്ട പ്രതാപൻ കൊമ്പനാലിനെ ആദരിച്ചു. 

കമ്മിറ്റി അംഗങ്ങൾ ദിലീപ്, വിജയൻ, അനിൽ കുമാർ ടി സി, യൂണിറ്റ് ജോ. സെക്രട്ടറി മഹേഷ് വല്ലാർപാടം, യൂണിറ്റ് പ്രസിഡന്റ് ദിനേശ് ടി സി എന്നിവർ നേതൃത്വം നൽകി. പറവൂർ പാല്യത്തുരുത്ത് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മുൻകാല നാടക നടൻ അംബുജാക്ഷൻ ഇട്ടിത്തറയെ ആദരിച്ചു.
ഇപ്റ്റ ദേശീയ കൗൺസിൽ അംഗം നിമിഷ രാജു, യൂണിറ്റ് പ്രസിഡന്റ് ടി പി ശശി, സെക്രട്ടറി ഷിജു പള്ളത്ത്, കമ്മിറ്റി അംഗങ്ങൾ ബൈജു, രാജീവ് മണ്ണാളി, സിമി എന്നിവർ പങ്കെടുത്തു. കുര്യൻ മല യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ നാടക കലാകാരൻ ഗോപാലനെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷാർമിള, യൂണിറ്റ് അംഗങ്ങളായ ഷാനവാസ്, ജയൻ, ബഷീർ, അസികുഞ്ഞ്, ഷീല ബാബു, മണികണ്ഠൻ എന്നിവർ പങ്കെടുത്തു. 

Exit mobile version