ഉറഞ്ഞു തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച വെളിച്ചപ്പാടിന് ദാരുണാന്ത്യം. പാലക്കാട് കുളമുക്ക് സ്വദേശി ഷൈജുവാണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബങ്ങള്‍ ചേര്‍ന്ന് പതിവായി നടത്തുന്ന ആട്ടം ചടങ്ങിനിടെയാണ് ഷൈജു കാഞ്ഞിരക്കായി കഴിച്ചത്. ചടങ്ങിനിടെ 3 തവണ തവണ തുടര്‍ച്ചയായി കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാകുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
വെളിച്ചപ്പാടിന് ഫലങ്ങളും മറ്റും നല്‍കുന്നത് ചടങ്ങിലെ ആചാരമാണ്. ഇതോടൊപ്പം തന്നെ കാഞ്ഞിരക്കായയും വയ്ക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നവര്‍ ഇത് കടിച്ച ശേഷം തുപ്പിക്കളയുകയും ചെയ്യും. എന്നാല്‍ ഷൈജു ഇത് കഴിക്കുകയായിരുന്നു.

