Site icon Janayugom Online

കായികമന്ത്രിയുടെ ചര്‍ച്ച; ഭൂഷണിന്റെ അറസ്റ്റില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സാക്ഷി മാലിക്

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ ഒരുതരത്തിലും സമരം അവസാനിപ്പിക്കില്ലെന്ന്  ഗുസ്തി താരം സാക്ഷി മാലിക്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഗുസ്തിതാരങ്ങളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോടാണ് സാക്ഷി മാലിക് നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം എന്താണെന്നറിയാല്‍ കാത്തിരിക്കുകയാണെന്നും സാക്ഷി പറഞ്ഞു.

സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദ്ദേശം ഞങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ ഖാപ് പഞ്ചായത്ത് നേതാക്കളുമായി ചര്‍ച്ച ചെയ്യും. മറ്റൊരു നിര്‍ദ്ദേശവും സ്വീകരിക്കില്ല. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അടച്ചിട്ട മുറിയിലല്ല, ഒരു തുറന്ന മീറ്റിങ്ങിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്‘സാക്ഷി പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറാണ് ഗുസ്തിതാരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. പ്രശ്‌നങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഇതിനായി ഗുസ്തി താരങ്ങളെ ക്ഷണിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, കായിക മന്ത്രിയുമായുള്ള ഗുസ്തി താരങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാവും ഡബ്ല്യുഎഫ്‌ഐ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ വിസമ്മതിച്ചു. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അതിനിടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി വിളിച്ച ചര്‍ച്ചയില്‍ സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അനുരാഗ് താക്കൂറിന്റെ വസതിയിലെത്തി. കര്‍ഷക നേതാവ് രാകേഷ് ടികായത്തും ചര്‍ച്ചക്കെത്തി.

Eng­lish Sam­mury:  wrestlers issues, gov­ern­ment will­ing a dis­cus­sion. It won’t hap­pen that we will agree to any­thing that the gov­ern­ment says and end our protest — sak­shi malik sayes

 

Exit mobile version