എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി അന്തരിച്ചു. 94 വയസായിരുന്നു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു അന്ത്യം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായാണ് വിരമിച്ചത്. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്.
ഭർത്താവ്: പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്). മക്കൾ: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ (മുൻ എസ് പി, കോട്ടയം). മരുമക്കൾ: ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏറ്റുമാനൂരിലെ വസതിയിൽ.

