കൊല്‍ക്കത്തയിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഡോക്‌ടർമാർ നാളെ സമരംചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്.
ആശുപത്രിയിലെ അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്ന് കെഎംപിജിഎ അറിയിച്ചു. ജോയിന്റ് ആക്ഷൻ ഫോറത്തിന്റ് ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിന്റെ ഭാഗമാകും.
You may also like this video