പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. അട്ടപ്പാടി ആനക്കല്ല് ഉന്നതിയിൽ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഈശ്വരൻ എന്നയാളാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഈശ്വരൻ മണികണ്ഠനെ വെട്ടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഈശ്വരൻ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു

