ഇടുക്കി വണ്ടിപെരിയാറില്‍ യുവാവിനെ കെഎസ്ആർടിസി ബസ് ഇടിച്ചിട്ട്നിർത്താതെ പോയതായി പരാതി. അപകടത്തിൽ യുവാവിന് പരിക്കേറ്റു. പള്ളിപ്പടിയിൽ മുടിയിൽ കിഴക്കേതിൽ സുനിലിനാണ് അപകടത്തില്‍ പരിക്കേറ്റത്.
വണ്ടിപെരിയാർ 62 മൈൽ പള്ളിപ്പടിക്ക് സമീപത്ത് വച്ച് ചൊവ്വാഴ്ചയാണ് സംഭവം.
കുമളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് റോഡരികിൽ നിന്നിരുന്ന സുനിലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വളവ് തിരിഞ്ഞു വന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ അരികത്തായി നിന്ന സുനിലിനെ ബസ്സിന്റെ പുറകുവശം തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോധമറ്റുവീണ സുനിലിനെ നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാർ സി എച്ച് സിയിൽ എത്തിക്കുകയും അവിടുന്ന്കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ സുനിലിന് പുറത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വണ്ടി പെരിയാർ പൊലീസിൽ പരാതി നൽകി.
English Summary: young man injured in KSRTC bus accident
You may also like this video
You may also like this video