തിരുവനന്തപുരത്ത് സ്ത്രീയെ നടുറോഡില്‍ വെട്ടി ക്കൊ ലപ്പെടുത്തി യുവാവ്. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദിയോട് സ്വദേശി രാജേഷിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഹോംനഴ്സിങ് സ്ഥാപനത്തിലെ ജോലിക്കാരിയായ സിന്ധു, ബസ്സിറങ്ങിയശേഷം സ്ഥാപനത്തിലേക്ക് നടന്നുപോകുന്നതിനിടെ വാക്കത്തിയുമായി പിന്നാലെയെത്തിയ രാജേഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിന് മൂന്ന് തവണ സിന്ധുവിന് വെട്ടേറ്റതായി ദൃക്സാക്ഷികള്‍ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. ഇവരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പൊം താമസിക്കുകയായിരുന്നു രാജേഷ്. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ തെറ്റിപിരിയുകയായിരുന്നു. രാജേഷിൽ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നും ഇയാള്‍ പെലീസിനോട് പറഞ്ഞു.