മുബൈയിൽ മാനസിക രോഗിയായ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി. പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. പൊവയ് മേഖലയിൽ ആയിരുന്നു സംഭവം. രക്ഷാപ്രവർത്തനത്തിനിടെ പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു.
വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി പൊവയിലെ ആര്‍എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തില്‍ ആണ് രോഹിത് ആര്യ കുട്ടികളെ വിളിച്ചുവരുത്തിയത്. പിന്നീട് ഇയാൾ കുട്ടികളെ ബന്ദികൾ ആക്കിയശേഷം തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് ഇയാൾ ഒരു വിഡിയോയും പുറത്തുവിട്ടു. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടെ രോഹിത് ആര്യയ്ക്കു വെടിയേൽക്കുകയായിരുന്നു.

