Site icon Janayugom Online

കോട്ടയത്ത് യുവതിയും യുവാവും തൂങ്ങിമരിച്ചനിലയില്‍

suicide

കോട്ടയത്ത് യു​വാ​വിനെയും യു​വ​തിയെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. വൈക്കം ചെമ്പ് കൊ​ച്ച​ങ്ങാ​ടി​യി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ലാണ് യു​വാ​വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സ്ഥലത്തുതന്നെയാണ് യു​വ​തി​യെയും ക​ണ്ടെ​ത്തി​യ​ത്. ചെ​മ്പ് കൊ​ച്ച​ങ്ങാ​ടി ഒ​റ്റാ​ഞ്ഞി​ലി​ത്ത​റ അ​മ​ര്‍ ജി​ത്ത് (23‑അ​പ്പു), കൊ​ച്ച​ങ്ങാ​ടി വ​ട​ക്കേ ബ്ലാ​യി​ല്‍ കൃ​ഷ്ണ​പ്രി​യ (21‑കി​ച്ചു) എ​ന്നി​വ​രെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ല്‍ മാ​നേ​ജ്മെന്റ് പ​ഠ​നം ക​ഴി​ഞ്ഞു ജോ​ലി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​മ​ര്‍ ജി​ത്ത്. കൃ​ഷ്ണ​പ്രി​യ എ​റ​ണാ​കു​ള​ത്ത് എ​യ​ര്‍ ഹോ​സ്റ്റ​സ് കോ​ഴ്സി​നു പ​ഠി​ക്കു​ക​യാ​യി​രു​ന്നു. സംഭവം രജിസ്റ്റര്‍ ചെയ്ത് കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

 

Eng­lish Sum­ma­ry: Young woman and young man hanged in Kottayam

You may like this video also

Exit mobile version