കാണാതായ യുവതിയുടെ മൃതദേഹം അതിരപ്പിള്ളി തുമ്പൂർ മുഴി വനത്തിൽ നിന്നും കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ സുഹൃത്ത് പോലീസ് പിടിയിലായി. കാലടി ചെങ്ങൽ സ്വദേശി പറക്കാട്ട് സനലിന്റെ ഭാര്യ ആതിര (26)യെയാണ് സുഹൃത്ത് അഖിൽ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ഉപേക്ഷിച്ചത്. അങ്കമാലിയിലെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികളായിരുന്നു ഇരുവരും. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായതായി വീട്ടുകാർ പരാതി നൽകിയത്.
ഇടുക്കി സ്വദേശിയാണ് സനൽ. കാലടി പോലീസ് ആതിരയുടെ സുഹൃത്തായ അഖിലിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.അഖിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊല നടത്താൻ പ്രേരണയായതെന്ന് അഖിൽ പോലീസിനോട് പറഞ്ഞു.
ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇരുവരും വിവാഹിതരാണ്.ആതിരക്ക് രണ്ട് കുട്ടികൾ ഉണ്ട്. കാലടി മുണ്ടങ്ങാ മറ്റത്തിലാണ് ആതിരയുടെ സ്വന്തം വീട്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആയിരുന്നു ആതിര.
English Summary: young woman was killed and dumped in the forest: her friend was arrested
You may also like this video