വാഹന പരിശോധനക്കിടെ പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ ചുള്ളി ഒലിവ് മൗണ്ട് മാങ്ങാൻ വീട്ടിൽ ഷിൻ്റോയെയാണ് (27) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. അപകടകരമായി ഓടിച്ചു വന്ന കാർ താബോർ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് തടഞ്ഞു. ഇതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഷിൻ്റോ പോലീസുദ്യോഗസ്ഥരെ ആക്രമിച്ചു. മർദ്ദനത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അങ്കമാലിയിൽ പോലീസുദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് പിടിയിൽ

