Site iconSite icon Janayugom Online

കൃഷിയിടത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

ഏലത്തോട്ടത്തില്‍ നിന്ന് ഏലയ്ക്ക മോഷ്ടിച്ച യുവാക്കളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടുംപാറ സ്വദേശികളായ ആദിയാര്‍പുരം മടത്തിനാല്‍ വിട്ടില്‍ ആഷ്‌ലി (23), പുതുപ്പറമ്പില്‍ അഭിജിത്ത് (23), കൊരണ്ടിച്ചേരില്‍ വീട്ടില്‍ വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്.

പാമ്പാടുംപാറ സ്വദേശി വിന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കല്‍ ഏലത്തോട്ടത്തിലായിരുന്നു മോഷണം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഏലക്ക മോഷ്ടിക്കുന്ന യുവാക്കളെ വിന്‍സെന്റു പിതാവും  കണ്ടെത്തിയത്.  ഇവരെ കണ്ടതോടെ മോഷ്ടിച്ച ഏലക്കുമായി മൂവരും ഓടി രക്ഷപെടുകയായിരുന്നു.  തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

നെടുങ്കണ്ടം എസ്എച്ച്ഒ ജര്‍ലിന്‍ വി സ്‌കറിയ, നെടുങ്കണ്ടം എസ്‌ഐമാരായ ജയക്യഷ്ണന്‍ ടി എസ്, നവാസ്, അഷ്‌റഫ്, ബൈജു, ദിനേശ്, സിപിഒമാരായ അനീഷ്, രഞ്ജിത് എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ സംഘംമാണ് പ്രതികളെ പിടികൂടിയത്.

Eng­lish Sum­ma­ry: Youth arrest­ed for steal­ing cardamom
You may also like this video

 

Exit mobile version