Site iconSite icon Janayugom Online

ചേര്‍ത്തലയില്‍ 504 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവു വിൽപനയെന്ന പരാതിയെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 504 ഗ്രാം കഞ്ചാവുമായി യുവാവു പിടിയിൽ. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 15ാം വാർഡ് കളത്തിവീട് വനസ്വർഗംമുത്തു വിലാസം വീട്ടിൽ അജിത്കുമാറാണ്(30)പിടിയിലായത്. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പക്ടർ പി എം സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഞ്ഞിക്കുഴി, കളത്തിവീട്, വനസ്വർഗം ഭാഗത്ത് യുവാക്കൾക്ക് വ്യാപകമായി കഞ്ചാവു വിൽപന നടത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അജിത്കുമാർ ഇതിനുമുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാളിൽ നിന്നും കഞ്ചാവു വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

Exit mobile version