Site icon Janayugom Online

ഇടുക്കിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

തൊടുപുഴയിൽ നിന്ന് 17 ഗ്രാം എംഡിഎംഎയും 34 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
തൊടുപുഴ, അരിക്കുഴ ഭാഗങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
അരിക്കുഴ സ്വദേശികളായ അമൽ, നവീൻ, വെങ്ങല്ലൂർ സ്വദേശി അനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഇവ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
തൊടുപുഴ ഡി. വൈ. എസ്. പി എം. ആർ. മധു ബാബു, സർക്കിൾ ഇൻസ്പെക്ടർ വി. സി. വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Eng­lish summary;Youth arrest­ed with MDMA in Idukki
you may also like this video;

Exit mobile version