Site iconSite icon Janayugom Online

എംഡിഎംഎയുമായി യുവാവ് കോട്ടയത്ത് പിടിയിൽ

MDMAMDMA

വീര്യം കൂടിയ ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. മുട്ടമ്പലം ഗണേശകൃപ വീട്ടിൽ സനിൻ (21) ആണ് കോട്ടയം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി വൈ ചെറിയാന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

കാരാപ്പുഴ ഭാഗത്ത് നിന്നുമാണ് മാരക ലഹരിയുമായി യുവാവിനെ പിടികൂടിയത്. സനിൻ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന ദിവസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയും തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് സനിന്റെ പക്കൽനിന്ന് ലഹരിമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ഡി മനോജ്കുമാർ, ഗ്രേഡ് പി ഒ കണ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ പി രാജേന്ദ്രൻ, ശ്യാംകുമാർ, മനു ചെറിയാൻ, രതീഷ് കെ നാണു, സോണിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Eng­lish Sum­ma­ry: Youth arrest­ed with MDMA in Kottayam

You may also like this video

Exit mobile version