Site iconSite icon Janayugom Online

പെണ്‍സുഹൃത്ത് തള്ളിപറഞ്ഞു; മനം നൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

പെണ്‍സുഹൃത്ത് തള്ളിപ്പറഞ്ഞതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറിയ 25കാരനെ രക്ഷിച്ച് പൊലീസ്. കോഴിക്കോട് സ്വദേശിയാണ് മുളംതുരുത്തിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കാന്‍ കയറിയത്. ആമ്പല്ലൂരുകാരിയായ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവം. 25കാരനെ മുളംതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീട്ടുകാര്‍ എത്തിയ ശേഷം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. 

Exit mobile version