Site iconSite icon Janayugom Online

ഓച്ചിറയിൽ യുവാക്കൾക്ക് നടുറോഡിൽ മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ

ഓച്ചിറയിൽ യുവാക്കളെ നാലംഗ സംഘം നടുറോഡിൽ മർദ്ദിച്ചു. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ രണ്ട് യുവാക്കൾക്കാണ് മദ്ദനമേറ്റത്. സംഭവത്തില്‍ ഓച്ചിറ സ്വദേശികളായ അനന്ദു, സിദ്ദു, റിനു എന്നിവരെ അറസ്റ്റ് ചെയ്തു. വിനീഷ്,ഷോഭിഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികളിൽ ഷിബു എന്നയാളെ കണ്ടെത്തിയിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുകയാണ്. വാക്ക് തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ കയ്യുടെ എല്ലു പൊട്ടുകയും മറ്റൊരാളിൻറെ വാരിയെല്ലിന് പരിക്കേൽക്കുകയും ചെയ്തു. മർദ്ദിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

പ്രതികളിലൊരാളായ അനന്തു നേരത്തെ നാല് കേസുകളിലെ പ്രതിയാണ്. നാല് പേർക്കെതിരെയുെ വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്. 

Exit mobile version