Site iconSite icon Janayugom Online

നടുറോഡിൽ പടക്കം പൊട്ടിച്ച് യുവാക്കൾ; കേസെടുത്ത് പൊലീസ്

കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് യുവാക്കളുടെ ആഘോഷം. ഗതാഗതം തടസ്സപ്പെടുത്തിയുള്ള ആഘോഷത്തിൽ പൊലീസ് കേസെടുത്തു. പേരോട് കാറിൽ വച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ പരുക്കേറ്റ രണ്ടുപേർക്കെതിരെ കേസെടുത്തു. കല്ലാച്ചിയിലും വാണിമേൽ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു യുവാക്കളുടെ പടക്കം പൊട്ടിക്കൽ. 

വാണിമേൽ ടൗണിൽ ഉണ്ടായ പടക്കം പൊട്ടിക്കലിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ വളയം പോലീസ് കേസെടുത്തു. അതേസമയം, പേരോട് കാറിൽ വച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ ഇയ്യങ്കോട് സ്വദേശികളായ മുഹമ്മദ് ഷഹറാസ്, ബന്ധു റഹീസ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Exit mobile version