കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞടിച്ച് മുന്‍ പന്നിങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുദീപ്. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി. ഇഷ്ടക്കാർക്ക് സീറ്റ് വീതം വച്ച് നൽകുന്ന രീതിയാണ് കാലാകാലങ്ങളിൽ കോൺഗ്രസിൽ നടക്കുന്നതെന്നും സുദീപ് വിമർശിച്ചു. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് കോർപ്പറേഷൻ കല്ലായി ഡിവിഷനിൽ മത്സരിക്കുകയാണ് സുദീപ്.
ഗുരുതര വിമർശനങ്ങളാണ് ഇദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർത്തുന്നത്. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പ്രവർത്തകരെ മറന്ന്, നേതാക്കന്മാർക്ക് ഇഷ്ടപ്പെട്ടവർക്ക് മാത്രമാണ് പാർട്ടിയിൽ മുഖ്യപരിഗണന ലഭിക്കുന്നതെന്നാണ് സുദീപിന്റെ പ്രധാന വിമർശനം.വി എം വിനുവിന്റെ വിഷയത്തിൽ ഡി സി സി പ്രസിഡന്‍റ് കെ പ്രവീൺകുമാർ പാർട്ടി പ്രവർത്തകരെ വിഡ്ഢികളാക്കി എന്നും സുദീപ് പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ദയനീയമായി തോൽക്കുന്നതോടുകൂടി, വൻ പൊട്ടിത്തെറി കോൺഗ്രസിൽ ഉണ്ടാവുമെന്നും സുദീപ് കൂട്ടിച്ചേർത്തു.

