പെരുമ്പാവൂരിൽ ലോഡ്ജിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂരിലെ അനുപമ ലോഡ്ജിന് സമീപമാണ് സംഭവം ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം നാൽപ്പത് വയസ് പ്രായം തോന്നിക്കുന്ന ആളാണ്. മലയാളിയാണെന്നാണ് പ്രാഥമിക നിഗമനം.തലയുടെ പിൻഭാഗത്തും ചെവിയിലും ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 5 ദിവസമായി ലോഡ്ജ് പ്രവർത്തിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂരില്‍ ലോഡ്ജിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

