Site iconSite icon Janayugom Online

കോട്ടയം നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കോട്ടയം നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ആദർശ് (23) ആണ് മരിച്ചത്.കോട്ടയം മാണിക്കുന്നത്ത് മുൻ നഗരസഭ കൗൺസിലർ വി കെ അനിൽകുമാറിൻ്റെവീടിനു മുമ്പിൽ വച്ചാണ് യുവാവിന് കുത്തേറ്റത് എന്നാണ് പ്രാഥമിക വിവരം. യുവാവ് വീണ് കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഇന്ന് പുലർച്ചെ നാലരയോടെ അനിൽകുമാറിന്റെ വീടിനുന്നിലായിരുന്നു സംഭവം. വാക്ക് തർക്കത്തെ തുടർന്ന് അനിൽകുമാറിൻ്റെ മകൻ യുവാവിനെ ആക്രമിക്കുകയായിരുന്നു വെന്നാണ് വിവരം. സംഭവത്തിൽ കുത്തേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവ സ്ഥലത്ത് അനിൽ കുമാറും ഉണ്ടായിരുന്നു. പണസംബന്ധമായ മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചതെന്നാണ് ഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് മകൻ ഒളിവിൽ പോയി.അനിൽ കുമാറിനെയും ഭാര്യയേയും പോലീസ് കസ്റ്റഡിയിൽ എ

Exit mobile version