ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആഗോളതലത്തിൽ പ്രവർത്തനരഹിതമായി. ബുധനാഴ്ച രാവിലെയാണ് സാങ്കേതിക തകരാറിനെത്തുടർന്ന് യൂട്യൂബ് സേവനങ്ങൾ തടസ്സപ്പെട്ടത്. അമേരിക്ക, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
യൂട്യൂബ് ഹോംപേജ് തുറക്കുമ്പോൾ എറർ മെസേജ് ആണ് കാണിക്കുന്നത്. സൈറ്റ് ഡൗൺ ആയ വിവരം പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. എന്നാൽ തകരാറിനുള്ള കൃത്യമായ കാരണം ഗൂഗിളോ യൂട്യൂബ് അധികൃതരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

